ടിപ്പർ ലോറി മോഷണം: പോലീസ് അന്വേഷണം ഊർജിതം

ടിപ്പർ ലോറി മോഷണം:
അന്വേഷണം ഊർജിതം

എടക്കാട്: ഒ.കെ.യു.പി.സ്കൂളിന് സമീപം കൺസ്ട്രക്ഷൻ മെറ്റീരിയൽ സ്ഥാപനത്തിൽ നിറുത്തിയിട്ട രണ്ട് ടിപ്പർ ലോറികൾ മോഷ്ടിച്ചു കടത്തി. സൂര്യ റെസിഡൻസി ഹോട്ടലിനടുത്തുള്ള മുക്കം ഡയമണ്ട്സിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കെ എൽ 56 ജി 9041, കെ എൽ 14 ജി 5439 എന്നീ നമ്പറുകളിലുള്ള മഹീന്ദ്ര ടിപ്പറുകളാണ് രാവിലെ 5.30ന് ഡ്രൈവർമാർ എത്തിയപ്പോൾ കാണാതായതായി ശ്രദ്ധയിൽ പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സൂര്യ ഹോട്ടലിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ലോറികൾ കടത്തിക്കൊണ്ടു പോയതെന്ന് സംശയിക്കുന്നതായി മാനേജിങ് പാർട്ട്ണർ അബൂട്ടി പാച്ചാക്കര പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് എടക്കാട് ബസാറിൽ നിറുത്തിയിട്ട സിമന്റ് ലോഡോടു കൂടിയ രണ്ട് ലോറികൾ കളവ് പോയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: