ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 17

1862- യു എസ് ആഭ്യന്തര യുദ്ധത്തിൽ ഏറ്റവും രക്തരൂക്ഷിതമായ ദിവസം. നാലായിരത്തിലേറെ സൈനികർ കൊല്ലപ്പെട്ടു

1894- ബാറ്റിൽ ഒപ് യാലു റിവർ (yellow sea) പോംഗ് യോങ്ങ് യുദ്ധത്തിൽ ജപ്പാൻ ചൈനയെ തോൽപ്പിച്ചു…

1939.. 10000 മീറ്റർ ഓട്ടം 30 മിനിട്ടുകൾക്കുള്ളിൽ അവസാനിപ്പിച്ച് (29 M & 52 Sec) Taisto Maki ലോക റെക്കാർഡ് സൃഷ്ടിച്ചു…

1949- തമിഴ് നാട്ടിൽ ദ്രാവിഡ കഴകം പിളർന്ന് ദ്രാവിഡ മുന്നേറ്റ കഴകം നിലവിൽ വന്നു…

1953- സയാമിസ് ഇരട്ടകളെ ആദ്യമായി ശസ്ത്രക്രിയ വഴി വേർതിരിച്ചു…

1966- കേരളത്തിൽ ടെലഫോൺ മൊബൈൽ സേവനം ആരംഭിച്ചു..

1978 .. ഈജിപ്ത്.. ഇസ്രയേൽ .. camp david കരാർ ഒപ്പുവച്ചു..

1982- ശ്രിലങ്ക.. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി. ആദ്യ മത്സരം ഇന്ത്യക്കെതിരെ…

2017- ജവഹർലാൽ നെഹ്റു തറക്കല്ലിട്ട ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജൻമദിനത്തിൽ രാഷ്ട്രത്തിന് സമർപ്പിച്ചു..

ജനനം

1879- ഇ.വി. രാമസ്വാമി നായ്ക്കർ. യുക്തിവാദി, സാമുഹ്യ പരിഷ്കർത്താവ്, പെരിയോർ എന്നറിയപ്പെടുന്നു.. ദ്രാവിഡ കഴകം രൂപികരിച്ചു..

1897- വില്യം ഗോപാലവ.. സിലോണിലെ അവസാന ഗവർണർ ജനറൽ.. ശ്രിലങ്ക റിപ്പബ്ലിക്കായ ശേഷം ആദ്യ പ്രസിഡണ്ട്..

1903- ഐ.കെ. കുമാരൻ മാസ്റ്റർ എന്ന മയ്യഴി ഗാന്ധി.. മയ്യഴിക്ക് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം കിട്ടാൻ നേതൃത്വം നൽകി..

1915- മഖ്ബുൽ ഫിദാ (എം എഫ്) ഹുസൈൻ.. ലോക പ്രശസ്ത ചിത്രകാരനായ ഇന്ത്യക്കാരൻ.. നിലവിൽ ഖത്തർ പൗരൻ.. ഭാരതം 3 പത്മ ബഹുമതികളും നൽകി…

1929- അനന്ത പൈ.. കുട്ടികൾക്കായുള്ള അമർ ചിത്രകഥയുടെ പിതാവ്.. ട്വിങ്കിൾ എന്ന ബാല പ്രസിദ്ധികരണം തുടങ്ങി..

1930- ലാൽഗുഡി ജയരാമൻ.. കർണാടക സംഗീതജ്ഞൻ , വയലിനിസ്റ്റ്…

1934- കുറുവാന്നിൽ ഗോവിന്ദ മാരാർ എന്ന കെ.ജി.മാരാർ… ബി.ജെ.പിയുടെ കേരളത്തിലെ സ്ഥാപക നേതാവ്.. കണ്ണൂർ സ്വദേശി..

1937- സിതാകാന്ത് മഹാ പാത്ര… ഒറിയ കവി കൂടിയായ IAS ഓഫിസർ.. 1993 ൽ ജ്ഞാനപീഠം ലഭിച്ചു.

1950.. നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന നരേന്ദ്ര മോദി.. 2014 മുതൽ ഇന്ത്യൻ പ്രധാനമന്ത്രി.. സ്വാതന്ത്ര്യാനന്തര തലമുറയിലെ ആദ്യ പ്രധാനമന്ത്രി.. ദീർഘകാലയളവിൽ ഗുജറാത്ത് മുഖ്യമന്ത്രി… 2014 ലെ തെരഞ്ഞടുപ്പിൽ വഡോദര , വാരണാസി എന്നിവിടങ്ങളിൽ നിന്ന് ജയിച്ചു. വാരണാസി നിലനിർത്തി..

ചരമം

2004- നടൻ സുധീർ.. യതാർഥ പേര്.. അബ്ദുൽ റഹീം പടിയത്ത്.. 95 സിനിമ.. 1975 ൽ സത്യത്തിന്റെ നിഴലിന് മികച്ച സംസ്ഥാന നടൻ.

2007- തകഴി കുട്ടൻ പിള്ള, കഥകളി നടൻ, തെക്കൻ ശൈലിയുടെ പ്രധാന പ്രചാരകൻ

(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: