കാട്ടാമ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

കാട്ടാമ്പള്ളി: ബസ്സും ബൈക്കും കൂട്ടിയടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കാട്ടാമ്പള്ളി സ്റ്റെപ് റോഡ് കൈരളി റിസോർട്ടിന് സമീപമാണ് അപകടം. മയ്യിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന തൻവിയ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ യാത്രക്കാരനെ ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യിൽ പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല