കൊവിഡ്: കണ്ണൂർ ജില്ലയില്‍ 22 പേര്‍ക്കു കൂടി രോഗമുക്തി

0

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 22 പേര്‍ കൂടി ഇന്നലെ (ആഗസ്ത് 17) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1534 ആയി. കൊവിഡ് സ്ഥിരീകരിച്ച 15 പേര്‍ ഉള്‍പ്പെടെ 22 പേര്‍ മരണപ്പെട്ടു. ബാക്കി 552 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
മട്ടന്നൂര്‍ സ്വദേശി 55 കാരി, കുറുമാത്തൂര്‍ സ്വദേശി 67 കാരന്‍, ശ്രീകണ്ഠാപുരം സ്വദേശി 34 കാരന്‍, വേങ്ങാട് സ്വദേശി 47 കാരന്‍, രാമന്തളി സ്വദേശി 52 കാരന്‍, കതിരൂര്‍ സ്വദേശി 40 കാരി, കോട്ടയം മലബാര്‍ സ്വദേശി 23 കാരി എന്നിവര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നാണ് രോഗമുക്തി നേടിയത്. 
പയ്യാവൂര്‍ സ്വദേശി 23 കാരി, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശികളായ അഞ്ച് വയസ്സ് കാരന്‍, 25 കാരി, പട്ടുവം സ്വദേശി 31 കാരി, തളിപ്പറമ്പ് സ്വദേശി 25 കാരി, പരിയാരം സ്വദേശി 35 കാരി, കുറുമാത്തൂര്‍ സ്വദേശി 40 കാരന്‍ എന്നിവര്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നും പായം സ്വദേശി 46 കാരന്‍, രാമന്തളി സ്വദേശി 33 കാരി, കൂടാളി സ്വദേശി 34 കാരന്‍, ആന്തൂര്‍ സ്വദേശി 29 കാരന്‍, മലപ്പട്ടം സ്വദേശി 47 കാരന്‍ എന്നിവര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും രോഗമുക്തി നേടി. 
പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 45 കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 32 കാരന്‍, മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു ഡി എസ് സി ഉദ്യോഗസ്ഥന്‍ എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading