കണ്ണൂര്‍ – അറിയിപ്പുകള്‍ (17 , 08 ,2020)

15 / 100

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജാക്കണം 
സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന രണ്ടാം ലോക മഹായുദ്ധ സേനാനികളും അവരുടെ വിധവകളും സാമ്പത്തിക സഹായം തുടര്‍ന്നും ലഭിക്കുന്നതിനായി 2020 ആഗസ്ത് മാസം സമര്‍പ്പിക്കാനുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 04972 700 069 

പട്ടയ കേസുകള്‍ മാറ്റി 
ആഗസ്ത് 19ന് കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകളുടെ വിചാരണ ഒക്ടോബര്‍ 21ന്  രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. 

അപേക്ഷ ക്ഷണിച്ചു
പെന്‍ഷന്‍ ലഭിക്കാത്ത വിമുക്ത ഭടന്‍മാര്‍ക്കും വിധവകള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ടു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വരുമാന സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ വിമുക്തഭട ഐഡന്റിറ്റി കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്,  ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്  സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് മുന്‍പ്  ജില്ലാ സൈനിക ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 04972700 069

സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-21 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പി ജി കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അപേക്ഷകള്‍ ആഗസ്ത് 30ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0497 2706806

കുടിവെള്ള വിതരണം മുടങ്ങും 

ചാവശ്ശേരി പറമ്പിലുള്ള ജല ശുദ്ധീകരണ ശാലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജലവിതരണ വകുപ്പ് അറിയിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലും ചിറക്കല്‍, വളപട്ടണം, അഴീക്കോട് എന്നീ പഞ്ചായത്തുകളിലുമാണ് ആഗസ്ത് 20, 21 എന്നീ തീയ്യതികളില്‍ ജലവിതരണം തടസ്സപ്പെടുക.

.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: