സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിടണമെന്ന് സഭ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ലൂസിയുടെ കുടുംബത്തിനു എഫ്.സി.സി(ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍)​ കത്തയച്ചു. ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാണ് കുടുംബത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. മകളെ കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് അമ്മക്കാണ് കത്തയച്ചത്. ലൂസി കളപ്പുരക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ വ്യക്തമാക്കി.അതേസമയം,​ സന്ന്യാസ സഭയായ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അപ്പീല്‍ ഇ-മെയിലായി അയച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: