സാക്ഷി പറയാനെത്തിയ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി

സാക്ഷി പറയുന്നതിനായി ജില്ലാ കോടതിയിൽ എത്തിയ യുവാവിനെ നാലംഗ സംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.ചെന്നൈ തിരുവള്ളൂർ ജില്ലാ കോടതിയിലാണ് സംഭവം. കോടതിയിലെ കാന്റീനിൽ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് യുവാവിവിന് വെട്ടേറ്റത്. കൊല്ലപ്പെട്ട ആളെക്കുറിച്ചോ അക്രമിസംഘത്തെക്കുറിച്ചോ പൊലീസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.കോടതിയില്‍ സാക്ഷിപറയാന്‍ എത്തിയ ആളാണ് കൊല്ലപ്പെട്ടതെന്നാണ് സംശയം. തിരുവള്ളൂര്‍ ജില്ലയിലെ തിരുത്തലിയിലെ ജില്ലാകോടതിക്കുള്ളിലെ കാന്‍റീനില്‍ ആളുകള്‍ കൂടിയിരിക്കുമ്പോഴായിരുന്നു സംഭവം.വടിവാളുകളുമായി ഇരച്ചെത്തിയ നാലംഗംസംഘം കസേരയില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു.നിലത്തുവീണ യുവാവിനെ സംഘം വടിവാളുകൊണ്ട് ഒട്ടേറെ തവണ വെട്ടി. കാന്‍റീനിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അക്രമം കണ്ട് ഓടിരക്ഷപെട്ടു.ഒരു മിനിറ്റിനുള്ളില്‍ യുവാവിനെ കൊലപ്പെടുത്തി സംഘം മടങ്ങി. തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ പരിശോധിച്ചെങ്കിലും തിരിച്ചറിയാനുള്ള രേഖകളൊന്നും യുവാവില്‍ നിന്ന് ലഭിച്ചിച്ചില്ല. തുടര്‍ന്ന് യുവാവിനെ മോര്‍ച്ചറിയിലേക്ക് മാറ്റി.ജില്ല കോടതിയില്‍ മറ്റേതെങ്കിലും കേസില്‍ സാക്ഷി പറയാന്‍ എത്തിയതാകും യുവാവെന്ന നിഗമനത്തിലാണ് പൊലീസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: