വില്ലേജ് സമ്മേളനം നടത്തി.
രാമന്തളി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ രാമന്തളി വില്ലേജ് സമ്മേളനം വി വി സരോജിനി നഗറിൽ (ഒ.കെ.മന്ദിരം) നടന്നു. സംസ്ഥാന കമ്മിറ്റി അംഗംകെ. ശോഭ ഉദ്ഘാടനം ചെയ്തു. വി. കെ .നിഷ, പി .വി. ബിന്ദു, പി. വി. നാരായണി ,ടി. വി. ഷീബ, എ. വത്സല, കെ. എൻ .വി .രജനി, ബിന്ദു നീലകണ്ഠൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി :
പ്രസിഡണ്ട് ബിന്ദു നീലകണ്ഠൻ ,വൈസ് പ്രസിഡണ്ട് : എ. സീമ, എം ലേഖ, സെക്രട്ടറി: കെ. എൻ. വി. രജനി ജോ: സെക്രട്ടറിമാർ കെ. സജിനി, എ.വി. സുനിത, ട്രഷറർ പി. വി. സജിത എന്നിവരെ തെരഞ്ഞെടുത്തു.