അനുസ്മരണവും പുഷ്പാർച്ചനയും

പയ്യന്നൂർ: അന്നൂർ കൂരു ക്ഷേത്രയുടെ ആഭിമുഖ്യത്തിൽ സി.കെ.രാമചന്ദ്രൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
പൊതു പ്രവർത്തകൻ എന്ന നിലയിൽ സർവ്വാദരണീയ വ്യക്തിത്വമായിരുന്നു രാമചന്ദ്രൻ്റെതെന്നും അങ്ങിനെയുള്ള വ്യക്തിയാണ് വെറുപ്പിൻ്റെ രാഷ്ട്രീയത്തിൻ്റെ ഇരയായി തീർന്നതെന്നും സി.കെ യുടെ പ്രവർത്തനം എല്ലാവർക്കും മാതൃകയാകേണ്ടതാണെന്നും ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ ടി.രാമകൃഷ്ണൻ പറഞ്ഞു. എം.പി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വി.കെ.സോമശേഖരൻ, ഇ. എ .നാരായണൻ, കെ.വൽസരാജ് എന്നിവർ സംസാരിച്ചു.കെ.കെ.രാമദാസ് സ്വാഗതവും, എ.കെ. സജിത്കുമാർ നന്ദിയും പറഞ്ഞു.ഏ.കെ.ഉണ്ണികൃ ഷ്ണൻ, വി.ബാബുരാജ് എം.പി.ഹരിന്ദ്രൻ ,സി.രാജൻ എന്നിവർ നേതൃത്വം നൽകി