ക്ഷേത്രങ്ങളിൽ കർക്കടകമാസത്തിലെ സംക്രമദിനത്തിൽ രാമായണമാസാചരണം

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ – ശിവ ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു
കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ – ശിവക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണത്തിന് കർക്കിടക സംക്രമനാളായ ശനിയാഴ്ച വൈകുന്നേരം 5.45ന് മേൽശാന്തി ഇ.എൻ.നാരായണൻ നമ്പൂതിരി നിലവിളക്ക് തെളിയിച്ച് സമാരംഭം കുറിച്ചു.എല്ലാ ദിവസവും വൈകുന്നേരം 5.45 മുതൽ പാരായണം നടക്കും.ഞായറാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാജേഷ് നാദാപുരം, ആചാര്യ ഗോപാലകൃഷ്ണവൈദിക് എന്നിവരുടെ നേതൃത്വത്തിൽ രാമായണജ്ഞാനയജ്ഞം നടക്കും.

വേലം മഹാഗണപതി ക്ഷേത്രത്തിൽ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള പരിപാടി പാരമ്പര്യ ഊരാളൻ മാക്കന്തേരി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. രാമായണമാസാചരണത്തോടനുബന്ധിച്ച് ഒരുമാസം വൈകിട്ട് പായസദാനം നടത്തും. ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കടൂർ തെരു ഗണപതിക്ഷേത്രം, മയ്യിൽ കാവിൻമൂല അയലാട്ട് അമ്പലം, കടൂർ ചെറുപഴശ്ശി ഉദയംകോട്ടം ശിവക്ഷേത്രം എന്നിവിടങ്ങളിലും രാമായണമാസാചരണം തുടങ്ങി.

കിഴുന്ന: ആലിങ്കൽ യോഗീശ്വര ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ കിഴുന്ന ആലിങ്കൽ യോഗീശ്വര സന്നിധാനത്തിൽ ജൂലായ് 17 മുതൽ ഓഗസ്റ്റ് 16 വരെ രാമായണമാസാചരണം നടത്തും. വൈകീട്ട് 5.30-നാണ് പാരായണം.

എടക്കാട്: ഇണ്ടേരി ശിവക്ഷേത്രത്തിൽ ജൂലായ് 17 മുതൽ ഓഗസ്റ്റ് 17 വരെ വൈകീട്ട് അഞ്ചുമുതൽ ആറുവരെ രാമായണ പാരായണമുണ്ടാകും. കേളു നമ്പ്യാർ എടക്കാടാണ് പരായണം നടത്തുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: