ബസ് ജീവനക്കാരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അതിസാഹസികമായി പിടികൂടി

കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിൽ നിർത്തിയിട്ട ബസ് ജീവനക്കാരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ ടൗൺ പോലീസ് അതിസാഹസികമായി പിടികൂടി. പൊതുവാച്ചേരി പട്ടറേത്ത് ഹൗസിൽ അബ്ദുൽ മുനീറി (25)നെയാണ് ശനിയാഴ്ച്ച ഉച്ചയോടെ പുല്ലൂപ്പിക്കടവിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടിയത്. ബസ് ജീവനക്കാരായ അണ്ടല്ലൂരിലെ അജേഷ്, തലശ്ശേരിയിലെ സാജിർ എന്നിവരെ
വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 12ന് കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തെ ജെ.ജെ. ഫ്യൂവൽസിൽ നിന്ന്
രാത്രി ബസ് സർവീസ് കഴിഞ്ഞ് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ആ ക്രമണം. അന്നേ ദിവസം ഉച്ചയ്ക്ക് പഴയ ബസ് സ്റ്റാൻ്റിൽ വച്ച് കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട്
തർക്കമുണ്ടായിരുന്നു. ഇതിൻ്റെ പേരിൽ പ്രതികൾ രാത്രി ആയുധങ്ങളുമായെത്ത ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുനീറിനെതിരേ മോഷണം, വാഹനമോഷണക്കേസുകളുണ്ട്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ. ഹാരിസ്, എ.എസ്.ഐ അനീഷ്, സജിത്ത് എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടുപ്രതികളെ ഉടൻ കണ്ടെത്താനാവുമെന്ന് കണ്ണൂർ സിഐ ശ്രീജിത്ത് കൊടേരി കണ്ണൂർ വാർത്തകൾ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: