സ്‌ക്കൂൾ കോമ്പൗണ്ടിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ അധീനതഖയിലുള്ള സ്ഥലത്ത് പുതുതായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വിളമന സ്വദേശി മാണിക്കോത്ത് അജേഷ് (38) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോൾ അളപ്രയിലെ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. മൂന്നു ദിവസം മുൻപ് അജേഷിനെ കാൺമാനില്ലെന്ന് പരാതിയുണ്ടായിരുന്നു. പെയിൻറിംഗ് തൊഴിലാളിയാണ്. സ്‌കൂളിൽ കോവിഡ് ആന്റിജൻ പരിശോധനസെന്ററിൽ എത്തിയവരാണ് കെട്ടിടത്തിനുള്ളിൽ ഒരാൾ തൂങ്ങി നില്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇവർ ഇരിട്ടി പോലീസിൽ വിവരമറിയിച്ചു. സി.ഐ കെ ജെ ബിനോയ്, പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹ പരിശോധന നടത്തി പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പരേതനായ മുണ്ടോളി നാരായണൻ മാണിക്കോത്ത് പുഷ്പ ദമ്പതികളുടെ മകനാണ് . ഭാര്യ: പ്രസീത. മക്കൾ: അതുൽ, ആതിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: