പുളിങ്ങോം – പാലാവയൽ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചു


ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കണ്ണൂർ കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പുളിങ്ങോം – പാലാവയൽ- തയ്യേനി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം. പുളിങ്ങോം ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ ചേമ്പ് നട്ടാണ് പ്രതിഷേധിച്ചത്.  റോഡിൻ്റെ പലഭാഗങ്ങളിലായുള്ള വലിയ കുഴികൾ  അപകടത്തിന് കാരണമാവുകയാണ്. മഴ പെയ്ത് വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ വാഹനങ്ങളുമായി എത്തുന്നവർക്ക് കുഴിയുള്ള ഭാഗങ്ങൾ തിരിച്ചറിയാനാകാതെയാണ് അപകടത്തിൽപ്പെടുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പാലാവയൽ, തയ്യേനി, ഓടക്കൊല്ലി, മലാംകടവ്  ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ആശുപത്രിയിലേക്കും മറ്റ് ആവശ്യങ്ങൾക്കും ചെറുപുഴയിലോ മറ്റ് ടൗണുകളിലേക്കോ എത്തിപ്പെടാനുള്ള ഏക പാത കൂടിയാണിത്. യാത്രാക്ലേശം പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ്  ആവശ്യമുയരുന്നത്. പ്രതിഷേധത്തിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ എ. സഫീർ, സാദിഖ് പുളിങ്ങോം, സിറാജ്, ടി. റമീസ്, എംഎസ്എഫ് നേതാക്കളായ എ. ജസീൽ, കെ. കെ. മുഷ്താഖ്, എ.ജി. താഹിർ, എൻ.എം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: