മറിയക്കുട്ടി കൊലക്കേസ്. ഡിഎൻഎ. പരിശോധന സിബിഐ

ചെറുപുഴ: കാക്കയംചാൽ പടത്തടത്തെ കൂട്ടമാക്കൽ മറിയക്കുട്ടിയുടെ (68) കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം ഡിഎൻഎ.പരിശോധന നടത്തുന്നു. കൊല്ലപ്പെട്ട മറിയക്കുട്ടിയുടെ വീടിന് സമീപം താമസമുളള സ്ത്രീകളില്‍ നിന്നും ഡിഎന്‍എ പരിശോധന നടത്തുന്നതിനുള്ള സമ്മതപത്രം സിബിഐ സംഘം ഒപ്പിട്ട് വാങ്ങി. ഇതോടെ വളരെക്കാലമായി മരവിച്ച് കിടന്ന അന്വേഷണം വീണ്ടും സജീവമായി. ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്തസാമ്പിളുകള്‍ അടുത്ത ദിവസം പെരിങ്ങോം താലൂക്ക് ആസ്പത്രിയില്‍വെച്ച് ശേഖരിക്കും. 2012 മാര്‍ച്ച് നാലിന്  രാത്രിയിലാണ് തനിച്ച് താമസിച്ചിരുന്ന വീട്ടിൽ വെച്ച് മറിയക്കുട്ടി തലയ്ക്കടിയേറ്റു മരിച്ചത്. ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് പുരോഗതിയില്ലാത്തതിനാൽ കർമ്മസമിതി രൂപവത്കരിച്ച് നാട്ടുകാർ പ്രക്ഷോഭം നടത്തിയിരുന്നു. മറിയക്കുട്ടിയുടെ മക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് കോടതി അന്വേഷണം സബിഐയ്ക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. സബി.ഐ അന്വേഷണം ഏറ്റെടുത്തിട്ട് രണ്ട് വർഷത്തിലേറെയായിരുന്നെങ്കിലും കാര്യമായ പുരോഗതിയില്ലായിരുന്നു. അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു സിബിഐ. ഇതിനിടെയാണ് ഇപ്പോൾ പുതിയ നീക്കവുമായി സിബിഐ എത്തിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: