പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിഡൻസ് അംഗമായ സിസ്റ്റർ അരുൾ കോവിഡ് ബാധിച്ച് മരിച്ചു

തളിപ്പറമ്പ്: പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിഡൻസ് അംഗമായ സിസ്റ്റർ അരുൾ ( 72 ) കോവിഡ് ബാധിച്ച് മരിച്ചു.പിലാത്തറ, മാതമംഗലം, ഏഴിമല , മരിയപുരം, മേപ്പാടി, മാനന്തവാടി, കൊടുമൺ, ചീമേനി, മാടായി, മലാപറമ്പ് , കണ്ണാടിപ്പറമ്പ് , പട്ടുവം മുതലപ്പാറ എന്നിവിടങ്ങളിൽ സേവനം ചെയ്തിരുന്നു. നട്ടെല്ലിന് ഓപ്പറേഷൻ ചെയ്തതിനെ തുടർന്ന് ദീർഘകാലമായി പട്ടുവം സെൻ്റ ആഞ്ചല കോൺവെൻ്റിൽ വിശ്രമജീവിതം നയിച്ച് വരികയാണ്. പാല രൂപത മുത്തോളി ഹോളി ഫാമിലി ഇടവകയിൽ വടക്കേമുറിയിലെ പരേതരായ ഫിലിപ്പ്‌ – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസഫ്, റോസമ്മ, ആനിയമ്മ, ഗ്രേസിക്കുട്ടി .സംസ്കാരം പട്ടുവം സ്നേഹ നികേതൻ ആശ്രമ സെമിത്തേരിയിൽ നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: