രാത്രിയിൽ വീട്ടിൽ നിന്ന മൊബൈൽ ഫോൺ കവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

കണ്ണൂർ: രാത്രിയിൽ വീട്ടിൽ കടന്നുകയറി മൊബൈൽ ഫോൺ കവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി രാംഗോപാൽ ദാസ് (31) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. ധർമ്മടം പോലീസ് സ്റ്റേഷന് സമീപത്തെ ചിരിയോട്ട് പള്ളി താമസിക്കുന്ന പ്രവാസിയായ മുഹമ്മദ് സത്താറിന്റെ നാൽപതിനായിരം രൂപ വിലവരുന്ന ഫോണാണ് വീട്ടിൽ കയറി പ്രതി കവർന്നത്. മൊബൈൽ വീട്ടിൽ ചാർജ് ചെയ്യാൻ വെച്ച് വീട്ടുകാർ ബാത്ത് റൂമിൽ കുളിക്കാൻ കയറിയ സമയത്താണ് ഫോൺ പ്രതി കവർന്നത്. പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയും ധർമ്മടം പോലീസ് ഇൻസ്പെക്ടർ ടി.പി സുമേഷ്, എസ്.ഐ രമേശൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ്‌ രാത്രി തന്നെ ഊർജിതമായി അന്വേഷണം നടത്തി വരവെ പുലർച്ചെയാണ് സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ മൊബൈൽ സഹിതം പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: