പാനൂർ വൈദ്യുതലൈനിലെ സ്ഫോടനം: നടപടി ആവശ്യപ്പെട്ട് ഉപഭോക്താക്കൾ


പാനൂർ : കൂറ്റേരിയിൽക്കൂടി കടന്നുപോകുന്ന 33 കെ.വി. ലൈനിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന സ്ഫോടനങ്ങൾക്കും തുടർന്ന് വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിക്കുന്നതിനും പരിഹാരം തേടി വൈദ്യുതി ഉപഭോക്താക്കൾ.

കഴിഞ്ഞ ദിവസം സിദ്ധാർഥ ട്രാൻസ്ഫോർമർ പരിധിയിലെ ഏഴു വീടുകളിലായി മോട്ടോർ, ഇൻവർട്ടർ, ബൾബുകൾ, ഫാൻ, ഫ്രിഡ്ജ്, മെയിൻ സ്വിച്ച്, ഡി.വി. ബോക്സ്, മീറ്റർ, സ്റ്റബിലൈസർ തുടങ്ങിയവയ്ക്ക് നാശം പറ്റുകയും പരിസരത്ത് പുകപടലം ഉയരും ചെയ്തു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഞായറാഴ്ച പുലർച്ചെ 1.30-നും മൂന്നിനും ഇടയിൽ മൂന്നുതവണ സ്ഫോടനമുണ്ടായി.കഴിഞ്ഞ മാസമുൾപ്പെടെ ലൈനിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഉപഭോക്താക്കൾ പറഞ്ഞു.അടിയന്തര നടപടികൾ വേണമെന്നും നഷ്ടപരിഹാരവുമാവശ്യപ്പെട്ട് ഉപഭോക്താക്കൾ കെ.എസ്.ഇ.ബി. പാനൂർ അസിസ്റ്റന്റ് എൻജിനീയർക്കും തലശ്ശേരി എക്സിക്യുട്ടീവ് എൻജിനീയർക്കും നിവേദനം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: