അനിൽ പുതിയവീട്ടിൽ എൻ.സി.പി.ജില്ലാവൈസ് പ്രസിഡണ്ട്

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ പുതിയ വീട്ടില്‍ എന്‍.സി.പി. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്.

സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ പ്രസിഡണ്ട് രാമചന്ദ്രന്‍ തില്ലങ്കേരിയാണ് അനിലിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്.

മാസങ്ങള്‍ക്ക് മുമ്പാണ് അനിലും സഹപ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി യില്‍ ചേര്‍ന്നത്.

തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയായ അനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ (ഐ ജെ യു) കേരളാ ഘടകമായ കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ(കെ.ജെ.യു) തളിപ്പറമ്പ് മേഖലാ കമ്മറ്റി സെക്രട്ടറി,

എസ്.എന്‍.ഡി.പി യോഗം തളിപ്പറമ്പ് ശാഖ സിക്രട്ടറി,

പരിയാരം പ്രസ് ക്ലബ് ട്രഷറര്‍,

ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജന:സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയാണ്.

സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: