എടക്കാട് സ്റ്റേഷൻ വികസനത്തിന്‌ സമിതി

എടക്കാട് റെയിൽവേ സ്റ്റേഷന്റെ വികസനാവശ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സർവ്വകക്ഷി ജനകീയ സമിതി രൂപീകരിച്ചു.

സാധ്യതകളേറെയുണ്ടായിട്ടും അത്യാവശ്യ വികസനം പോലും വഴിമുട്ടി നിൽക്കുന്ന സ്റ്റേഷന്റെ ദുരവസ്ഥ പരിഹരിക്കുന്നതിന് എല്ലാ മാർഗ്ഗങ്ങളും തേടുവാൻ യോഗം തീരുമാനമെടുത്തു. കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, പരശുറാം എക് സ്പ്രസ് എന്നീ ട്രെയിനുക ൾക്ക് സ്റ്റോപ്പനുവദിക്കുക, ഒന്നാം പ്ലാറ്റ്ഫോം വിപുലീ കരിക്കുക, ആദർശ് സ്റ്റേഷ നെന്ന നിലയിൽ വർഷ ങ്ങൾക്ക് മുമ്പ് അനുവദിച്ച മേൽപ്പാലവും മറ്റ് സംവിധാ നങ്ങളും ഉടൻ പൂർത്തീകരി ക്കുക തുടങ്ങിയ ആവശ്യ ങ്ങൾ യോഗം ഉന്നയിച്ചു.

രൂപീകരണ യോഗം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചാ യത്ത് മെമ്പർ കെ.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. എം.കെ. അബൂ ബക്കർ സ്വാഗതം പറഞ്ഞു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. പ്രേമ വല്ലി, മുഴപ്പിലങ്ങാട് പഞ്ചാ യത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. റജീന, വി. പ്രഭാകരൻ മാസ്റ്റർ, കെ.സുരേശൻ, സി.പി. മനോജ്, സി.ഒ. രാജേഷ്, ആർ. ഷംജിത്ത്, സി.ദാസൻ, കെ. ശിവദാ സൻ മാസ്റ്റർ, കളത്തിൽ ബഷീർ, മഗേഷ് എടക്കാട്, ബത്തയിൽ മൂസക്കുട്ടി, പി.കെ. ദിനേശൻ മാസ്റ്റർ, എ.കെ. അശ്റഫ് മാസ്റ്റർ, എ.ടി. ഉസ്മാൻ സംസാരി ച്ചു. എത്തിച്ചേരാൻ സാധി ക്കാതിരുന്ന ജില്ലാ പഞ്ചായ ത്ത് മെമ്പർ കെ.വി. ബിജു, പി. ഹമീദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സി.പി. സമീറ, സി. എം.സജേഷ് സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: