പുതിയതെരു ചിറക്കൽ ചിറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

കണ്ണൂർ: പുതിയതെരു ചിറക്കൽ ചിറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നീല ജീൻസ് പാന്റും ബ്രൗൺ നിറത്തിലുള്ള ഷർട്ടും ധരിച്ച നിലയിൽ ചിറയുടെ കരയോടടുപ്പിച്ച് വൈകുന്നേരം 6 മണിയോടെ 40നും 50 നും മധ്യേ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് “കണ്ണൂർ വാർത്തകൾ ഓൺലൈൻ” ന്യൂസിനോട് പറഞ്ഞു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരുന്നു. സംശയം തോന്നിയ ആളുടെ ബന്ധുക്കളെ വിളിച്ച് വരുത്തി മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്