ഇന്ന് 791 പേർക്ക് കോവിഡ്; 532 പേർക്ക് സമ്പർക്കത്തിലൂടെ

0

സംസ്ഥാനത്ത് ഇന്ന് 791 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ 135 പേർവിദേശത്തു നിന്നെത്തിയവരും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 42 രോഗികൾ. 133 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9. കഴിഞ്ഞ 24 മണിക്കൂറിനിടെ 14602 സാമ്പിൾ പരിശോധിച്ചു. 188400 പേർ നിരീക്ഷണത്തിൽ. 6029 പേർ ചികിത്സയിലുണ്ട്. 275900 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 7610 ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 88903 സാമ്പിളുകൾ ശേഖരിച്ചു. 84454 നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 285. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading