കണ്ണൂർ- കാസർകോട് അതിർത്തി പാലങ്ങൾ അടച്ചു; കടത്തിവിടുക ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ മാത്രം

8 / 100 SEO Score

കണ്ണൂര്‍ കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാത ഒഴികെയുള്ള വഴികള്‍ അടച്ചു. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. മുന്നറിയിപ്പില്ലാതെ പാതകള്‍ അടച്ചെന്ന് ആരോപിച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചു.

കാസര്‍കോട് രോഗികളുടെ എണ്ണം വര്‍ധിച്ചതും, കണ്ണൂരില്‍ കത്ത ജാഗ്രത തുടരുന്ന സാഹചര്യത്തിലുമാണ് ഇരു ജില്ലകളുടെയും അതിര്‍ത്തികള്‍ അടച്ചത്. ദേശീയപാതയിലൂടെ മാത്രമാണ് ഗതാഗതം അനുവദിക്കുക. കര്‍ശനമായ പരിശോധനയുമുണ്ടാകും. ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറിയ വഴികളെല്ലാം അടച്ചു. ഒളവറ തലിച്ചാലം, തട്ടാര്‍ക്കടവ് , പാലാവയല്‍, ചെറുപുഴ–ചിറ്റാരിക്കല്‍ പാലങ്ങളിലൂടെയുള്ള ഗതാഗതമാണ് പ്രധാനമായും നിര്‍ത്തലാക്കിയത്. പാതകള്‍ അടക്കുമെന്ന് ഇന്നലെ ജില്ല ഭരണകൂടം അറിയിച്ചിരുന്നു.

എന്നാല്‍ ഇതറിയാതെയെത്തിയ യാത്രക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ആംബുലന്‍സ് പോലും ഏറെ നേരം കുടുങ്ങിക്കിടന്നു. പൊലീസും ആരോഗ്യപ്രവര്‍ത്തകരും യാത്രക്കാരെ സാഹചര്യം പറഞ്ഞുമനസിലാക്കി തിരിച്ചയച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: