കെഎസ്‌യു പ്രതിഷേധം; സുരക്ഷ ഭേദിച്ച്‌ വനിത പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മതില്‍ ചാടി കടന്നു

യൂണിവേഴ്സിറ്റി കോളേജ് അക്രമ സംഭവത്തില്‍ കെഎസ്‌യു പ്രതിഷേധം. സുരക്ഷാവലയം ഭേദിച്ച്‌ കെഎസ്‌യു വനിത പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ . അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ മതില്‍ച്ചാടിക്കടന്ന് സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചാണ് പ്രതിഷേധം നടത്തിയത്. യൂണിവേഴ്‍സിറ്റി കോളെജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെ‍ട്ട് കെഎസ്‍യു സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്.
പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്. ഇതിനിടയ്ക്കാണ് മൂന്ന് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്‍റെ മതില്‍ ചാടി കടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: