നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 17 പേർ

ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി നായയുടെ കടിയേറ്റ് 17 പേർ ജില്ലാശുപത്രിയിൽ ചികിത്സ തേടി.തായത്തെരു പള്ളിക്ക് സമീപത്തെ ശ്രീപുരം സ്‌കൂൾ 8ാം ക്ലാസ് വിദ്യാർഥിനി ലിയ (13) നാണ് ആദ്യം കടിയേറ്റത്.രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലേക്ക് പോകാനായി ഇടവഴിയിലൂടെ നടന്നു പോകുന്നതിനിടെയാണ് ലിയക്ക് കടിയേറ്റത്.തായത്തെരു സ്കൂൾ ഭാഗത്ത് നിന്നു രണ്ടു വിദ്യാർികളുടെ പിറകെ നായ ഓടിയെങ്കിലും ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മട്ടന്നൂരിൽ നിന്നും എം.വി രോഹിണി , രോഹിണിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ചിന്നപെണ്ണ് എന്നിവരും കാൽടെക്സ് ജംക്‌ഷനിൽ ബസ് ഇറങ്ങി മറ്റൊരു ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞിരപ്പള്ളിയിലെ എൻ.സഫിയ (60)ക്കും കടിയേറ്റു. ഇവരും ചികിത്സ തേടി. വിവിധയിടങ്ങളിൽ നിന്നായി മൂന്നോളം പേർക്ക് വളർത്തു നായകളുടെയും കടിയേറ്റു. പരുക്കേറ്റ മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: