കീച്ചേരിയിൽ എടിഎം തകർത്ത് കവർച്ചാശ്രമം

കീച്ചേരിയിൽ എസ്ബിഐ എടിഎം തകർത്തു കവർച്ചാശ്രമം. എടിഎമ്മിന്റെ മുൻഭാഗം കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. കൺട്രോൾ റൂമിലെ ക്യാമറ അടക്കമുള്ള സാമഗ്രികൾ പൂർണമായും തകർത്തതിനു ശേഷം ദേശീയപാത കീച്ചേരി ജംക്‌ഷനു സമീപം അഞ്ചാംപീടിക റോഡരികിലുള്ള എസ്ബിഐ എടിഎമ്മിലാണ് ഇന്നലെ പുലർച്ചെ കവർച്ചശ്രമം നടന്നത്. രാവിലെ 10ന് ആൽമരച്ചുവട്ടിൽ ബാറ്ററി, മോഡം, സിപിയു, ക്യാമറ,എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികളാണു വളപട്ടണം പൊലീസിൽ വിവരം അറിയിച്ചത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമെ മോഷ്ടാക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് എടിഎമ്മിൽ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചത്.വളപട്ടണം സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും എത്തി വിദഗ്ധ പരിശോധന നടത്തി.എസ്ബിഐ സോണൽ മാനേജർ കെ.ടി. രാജീവന്റെ നേതൃത്വത്തിൽ ബാങ്ക് അധികൃതരും എടിഎമ്മിൽ പണം നിറയ്ക്കുന്ന സ്വകാകാര്യ ഏജൻസി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: