യൂണിവേഴ്സിറ്റി കോളേജിലെ പെണ്‍കുട്ടിയുടെ ആത്‍മഹത്യ ശ്രമം ;പോലീസ് വീണ്ടും പെണ്‍കുട്ടിയുടെ മൊഴി എടുക്കും

യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച നിഖിലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരീക്ഷ ക്രമക്കേടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും മൊഴിയെടുക്കുന്നത്. യൂണിവേഴ്സിറ്റി കോളേജ് സംഘ‍ര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്‌എഫ്‌ഐ യൂണിറ്റ് അം​ഗങ്ങള്‍ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടി ഉന്നയിച്ചിരുന്നത്.കോളേജിലെ എസ്‌എഫ്‌ഐ നേതൃത്വത്തില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായതിന്‍റെ പേരില്‍ മുന്‍ വിദ്യാര്‍ഥിനി നിഖിലയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. പെണ്‍കുട്ടി മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ജനകീയ ജുഡിഷ്യല്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍്റെ കണ്ടെത്തല്‍. വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സേവ് എഡ്യൂക്കേഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ജനകീയ ജുഡിഷ്യല്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ ആണ് ജസ്റ്റിസ് പികെ ഷംസുദീന്‍. കോളേജില്‍ മറ്റൊരു വിദ്യാര്‍ഥി സംഘടനയെയും പ്രവര്‍ത്തിക്കാന്‍ എസ്‌എഫ്‌ഐ അനുവദിക്കില്ലെന്നും തികഞ്ഞ അരാജകത്വമാണ് യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അടുത്ത മാസം സര്‍ക്കാരിനും യൂണിവേഴ്സിറ്റികളുടെ ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ക്കും കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.സമരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാകാത്തതിന്‍റെ പേരില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ഭാ​ഗത്തുനിന്നുമുണ്ടായ സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നുതെന്ന് എഴുതിവച്ചായിരുന്നു നിഖില ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്‌എഫ്‌ഐ യൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പാളുമാണെന്ന് നിഖില ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്‍റേണല്‍ പരീക്ഷയുടെ തലേ ദിവസം പോലും ജാഥയില്‍ പങ്കെടുക്കാന്‍ എസ്‌എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ചുവെന്നും എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നിഖില പറയുന്നു. ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചെന്നും നിഖില കത്തില്‍ ആരോപിച്ചിരുന്നു. എസ്‌എഫ്‌ഐയുടെ ഭീഷണിയെ കുറിച്ച്‌ പരാതിപ്പെട്ടിട്ടും പ്രിന്‍സിപ്പാള്‍ നടപടിയെടുത്തില്ലെന്നും നിഖില ആരോപിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: