പരിയാരം മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി; പ്രതിഷേധം

ഗവ. മെഡിക്കല്‍ കോളജില്‍ ശമ്പളം മുടങ്ങിയതില്‍ ജീവനക്കാര്‍ പ്രതിഷേധ സമരത്തില്‍. കഴിഞ്ഞ മാസത്തെ ശമ്പളവും പ്രഖ്യാപിച്ച ഡിഎയും വിതരണം നടത്താതില്‍ പ്രതിഷേധിച്ചു പരിയാരം മെഡിക്കൽ കോളജ് സ്റ്റാഫ് അസോസിയേഷന്‍ കോഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രതിഷേധ പ്രകടവും ധർണയും നടത്തി. സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ഐ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യു.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. ഒ.വി.സീന, ഉഷ ഗോപാൽ, എം.കെ. സജിത്, കെ.വി. ദിലീപ് കുമാർ, ടി.വി. ഷാജി, കെ. ശാലിനി എന്നിവർ പ്രസംഗിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും മെഡിക്കല്‍ കോളജിനു ഫണ്ട് അനുവദിക്കാത്തതിനാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്. കാരുണ്യ ഫണ്ടും കുടുശ്ശികയായതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകും. മരുന്നും ചികിത്സാ ഉപകരണങ്ങളും വാങ്ങാൻ സാധിക്കുന്നില്ല. അതിനാല്‍ ഫാര്‍മസിയില്‍ പല മരുന്നുകളും കിട്ടാതായി. സര്‍ക്കാര്‍ ആശുപത്രിയായിട്ടും സ്വകാര്യ ആശുപത്രിയുടെ രീതിയിലുള്ള ചികിത്സാ നിരക്കു രോഗികളില്‍ നിന്നു വസൂലാക്കുന്നതിലും പ്രതിഷേധം ശക്തമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: