തലശ്ശേരിയിൽ ഇന്ന് രണ്ടുമണിമുതൽ ഹർത്താൽ

നഗരസഭാ കൗൺസിലറും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായ ഇ.കെ.ഗോപിനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാരികൾ ബുധനാഴ്ച രണ്ടുമണിമുതൽ നാലുമണിവരെ തലശ്ശേരിയിൽ കടകളടച്ച് ഹർത്താൽ നടത്തും. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗൺസിൽ അംഗം, മേഖലാ കമ്മിറ്റി സെക്രട്ടറി, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തലശ്ശേരി മെയിൻ റോഡിലെ വ്യാപാരിയായ ഗോപിനാഥിന്റ നിര്യാണത്തിൽ അനുശോചിച്ച് മെയിൻ റോഡിൽ ബുധനാഴ്ച ഹർത്താൽ നടത്തും. ടെമ്പിൾ ഗേറ്റിലും നഗരസഭയിലും ബുധനാഴ്ച മൃതദേഹം പൊതുദർശനത്തിനുവെക്കും. തലശ്ശേരി നഗരസഭയിൽ തുടർച്ചയായി രണ്ടാംതവണയും കൗൺസിലറായ ഗോപിനാഥ് ബി.ജെ.പി.യിലെ ജനകീയനായ നേതാവായിരുന്നു. മഞ്ഞോടി വാർഡിൽനിന്നാണ് ആദ്യം കൗൺസിലറായത്. ഇത്തവണ ജഗന്നാഥ് ടെമ്പിൾ വാർഡിൽ മുസ്‌ലിം ലീഗിന്റെ ഉറച്ച സീറ്റിൽ ജയിച്ചാണ് കൗൺസിലറായത്. ഓൾ കേരള ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി നഗരസഭാ യൂണിറ്റ് എക്സിക്യുട്ടീവ് അംഗം, ശുഭാനന്ദാശ്രമം തലശ്ശേരി ശാഖാ സെക്രട്ടറി, ജഗന്നാഥ് സംഗീത വിദ്യാലയം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്. കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ ചൊവ്വാഴ്ച പ്രവേശിപ്പിച്ച ഗോപിനാഥ് രാത്രിയാണ് മരിച്ചത്. വിവരമറിഞ്ഞ് ഒട്ടേറെപ്പേർ ആസ്പത്രിയിൽ ചൊവ്വാഴ്ച പ്രവേശിപ്പിച്ച ഗോപിനാഥ് രാത്രിയാണ് മരിച്ചത്. വിവരമറിഞ്ഞ് ഒട്ടേറെപ്പേർ ആസ്പത്രിയിലെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: