റോഡരികിലെ മരങ്ങൾ മുറിച്ച് മാറ്റണം: മന്ത്രിയ്ക്ക് എം എൽ എ യുടെ നിവേദനം

ഇരിട്ടി: പേരാവൂർ നിടുംപൊയിൽ റോഡിലും ,ഇരിട്ടി ഇരിക്കൂർ തളിപ്പറമ്പ് റോഡിലുമുൾപ്പെടെ അപകട സാധ്യതകളുള്ള മരങ്ങൾ

എത്രയും വേഗം മുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എം എൽ എ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നിവേദനം നൽകി. കഴിഞ്ഞ ദിവസം കല്ലേരി മലയിൽ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ മരം വീണ് സിത്താര എന്ന യുവതി മരണപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിടുംപൊയിലും ഓടി കൊണ്ടിരുന്ന കാറിനുമുകളിൽ മരം വീണ് അപകടം സംഭവിച്ചിരുന്നു.ഇരിട്ടി പേരാവൂർ നിടുംപൊയിൽ റോഡ് കെ എസ് ടി പി പദ്ധതിയിൽ ഉൾപെടുത്തി ബി എം &ബി സി ചെയ്തിട്ട് ഇപ്പോൾ ആറു വർഷമായി. റോഡരികിൽ അപകട സാധ്യതയോടെ നിൽക്കുന്ന വലിയ മരങ്ങൾ മുറിച്ച് മാറ്റാൻ ജനപ്രതിനിധികൾ നിരവധി തവണ ജില്ലാ വികസന സമിതി താലൂക്ക് സഭ തുടങ്ങിയവയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ നിരു ത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സണ്ണി ജോസഫ് എം എൽ എ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: