KSU നിജിൽ ചികിത്സാ സഹായ* *ശേഖരണം ആരംഭിച്ചു
മട്ടന്നൂർ : സ്കോളിയോസിസ് എന്ന രോഗവും ഹൃദയ അറകളുടെ സ്ഥാനം പരസ്പരം മാറുകയും ചെയ്യുന്ന അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന
എടയന്നൂർ സ്വദേശി നിജിലിന്റെ ചികിത്സയ്ക്കായി കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ ഫണ്ട് ശേഖരണം ആരംഭിച്ചു. നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണ് ചികിത്സാ ഫണ്ട് ശേഖരിക്കുന്നത്.
സമാഹരിച്ച തുക 22-ാം തീയ്യതി നിജിലിന്റെ കുടുംബത്തിന് കൈമാറും.