ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും: അഡ്മിൻ അജിത് കുമാറിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ്
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) എന്ന മദ്യപൻമാരുടെ ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ അജിത് കുമാറിനായി
പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ നോട്ടീസ് നൽകിയതായി പോലീസ് അറിയിച്ചു.
മദ്യവിൽപ്പനയ്ക്ക് പ്രോത്സാഹനം നൽകുന്ന തരത്തിൽ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈൽ ജസ്റ്റീസ് ആക്ട് 78, മതസ്പർധയും ലഹളയും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചതിന് ഐപിസി 153, പൊതുസ്ഥലത്തുള്ള മദ്യപാനത്തിന് കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് അജിത് കുമാറിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. മദ്യപാനത്തെ പ്രോത്സാഹിക്കുന്നെന്ന് കാണിച്ചാണ് എക്സൈസ് വകുപ്പ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്കെതിരേ നടപടി തുടങ്ങിയത്. അബ്കാരി നിയമപ്രകാരം അജിത്തിനെതിരേയും ഇദ്ദേഹത്തിന്റെ ഭാര്യക്കെതിരേയുമാണ് കേസെടുത്തിരുന്നത്.