ട്രെയിനിങ് & ബ്രാൻഡിംഗ്കമ്പനി ജില്ലാ കളക്ടർ ഉൽഘാടനം ചെയ്തു

തളിപ്പറമ്പ : സർ സയ്ദ് കോളേജ് അസാപ് 2017-18 വർഷ വിദ്യാർത്ഥികൾ ആരംഭിച്ച “Elysian: be the change you want” എന്ന ട്രെയിനിങ് & ബ്രാംഡിങ് കമ്പനി

ജില്ലാ കളക്ടർ ശ്രീ. മിർ മുഹമ്മദ് അലി ഐ എ എസ് ഉൽഘാടനം ചെയ്തു. ഇരുപതിരണ്ടോളം വിദ്യാർഥികൾ അടങ്ങുന്ന ഈ ടീം മോടിവഷൻ സെഷൻ, ക്രാഫ്റ്റ് നിർമ്മാണം,ലൈഫ് സ്കിൽ വർക്ഷോപ്,ബ്രാൻഡിംഗ്, ഇവന്റ് മാനേജ്മെന്റ് എന്നീ മേഖലകളിൽ സംഭാവനകൾ ചെയ്തു വരുന്നവരാണ്.കേരളത്തിൽ തന്നെ ആദ്യമായാണ് അസാപ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഇത്തരമൊരു സംരംഭം ഉണ്ടാവുന്നത്.
ജില്ലാ കളക്ടർ ഉൽഘാടനം ചെയ്ത പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.ടി. അബ്ദുൽ അസീസ് അധ്യക്ഷതയും മുഖ്യാതിഥിയും തളിപ്പറമ്പ മുൻസിപ്പൽ ചെയർമാൻ കൂടിയായ അഡ്വ.മഹ്മൂദ് അള്ളംകുളം ആശംസ പ്രഭാഷണവും നടത്തി.
ഇരുന്നൂറോളം പേര് പങ്കെടുത്ത പരിപാടിയിൽ ടീം Elysian ന്റെ അംഗമായ സുരഭി രമേശ് നമ്പ്യാർ നന്ദി അർപ്പിച്ചു.
തുടർന്ന് ടീം Elysian ന്റെ മെന്റർ ആയ ബാസിം അബ്ദുൽ റഷീദും ടീം Elysian ന്റെ അംഗങ്ങളും ട്രെയിനിങ് session കൈകാര്യം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: