പയ്യന്നൂരിൽ റേഷനരിയുമായ് വന്ന ലോറി വയലിലേക്ക് മറിഞ്ഞു;  എണ്‍പത് ചാക്കോളം അരി നഷ്ടമായി

പയ്യന്നൂര്‍ എഫ്‌സിഐ ഗോഡൗണില്‍ നിന്നും റേഷനരി കയറ്റിപ്പോയ ലോറി

വയലിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു, ഇന്നലെ ഉച്ചക്ക് 12.30 ഓടെ എഫ്‌സിഐ ഗോഡൗണിന് സമീപമാണ് സംഭവം.
പയ്യന്നൂരിലെ എഫ്‌സിഐ ഗോഡൗണില്‍ നിന്നും അരിച്ചാക്കുകള്‍ കയറ്റി സിവില്‍ സപ്ലൈസിന്റെ റേഷന്‍ വിതരണത്തിനായി ധര്‍മ്മശാല ഡിപ്പോയിലേക്ക് പോകുകയായിരുന്ന ലോറിയാണ് റോഡരികിടിഞ്ഞ് വയലിലേക്ക് മറിഞ്ഞത്. ഉടന്‍ തന്നെ മറ്റൊരു ലോറി കൊണ്ടുവന്ന് അരിച്ചാക്കുകള്‍ അതിലേക്ക് കയറ്റിയെങ്കിലും എണ്‍പതോളം ചാക്കുകളിലെ അരി നനഞ്ഞു നഷ്ടമായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: