ഉത്തര മലബാറിലെ വീടുകളിലേക്ക് , മഴ തിമർത്ത് പെയ്തിറങ്ങുന്ന കർക്കടകത്തിൽ ദുരിതമകറ്റാൻ ആടി-വേടൻ വരികയായി ..!

ഉത്തര മലബാറിലെ വീടുകളിലേക്ക് , മഴ തിമർത്ത് പെയ്തിറങ്ങുന്ന കർക്കടകത്തിൽ ദുരിതമകറ്റാൻ ആടി-വേടൻ വരികയായി ..!
ചെണ്ടയുടെ ഒച്ചയും , മണികിലുക്കവും

കുട്ടികളുടെ ബഹളവും ഒക്കെ അങ്ങ് ദൂരെ നിന്നും കേട്ടുതുടങ്ങിയാൽ പിന്നെയൊരു വെപ്രാളമായിരുന്നു എത്രയും പെട്ടെന്ന് ആടിവേടൻ , വീട്ടിലെത്തി കാണാൻ..
അതിനായി വേടൻ വരുന്നതും കാത്ത് വയൽക്കരയ്ക്ക് കാത്തു നിൽക്കുമായിരുന്നു കൂടെ സുഹൃത്തുക്കളുമായി …
കല്ലൃാണി , (അമ്മൂമ്മയുടെ മൂത്ത മകൾ )ഇവള് എവിടെ പോയി കിടക്കുന്നു..നീ നിലവിളക്ക് കത്തിച്ചു പുറത്തേറയത്ത് കൊണ്ടു വച്ചേ ..വേടൻ ഇങ്ങെത്തി പോയെന്നു തോന്നുന്നു…ചെണ്ടയുടെ ശബ്ദം അങ്ങ് ദൂരെനിന്നും ഉച്ചത്തിൽ കേൾക്കാൻ തുടങ്ങുമ്പോഴേക്കും അമ്മൂമ്മ പറയുന്നത് കേൾക്കാമായിരുന്നു …
പിന്നെ വേടൻ വന്നുപോയാലെ അമ്മൂമ്മക്ക് സമാധാനമാകുകയുളളൂ…
മഴയുണ്ടെങ്കിൽ വേടൻ , കുടയും ചൂടി നനവുളള പുൽനാമ്പുകൾ നിറഞ്ഞിരിക്കുന്ന വയൽ വരമ്പിലൂടെ നടന്നു വരുന്നത് ഒത്തിരി നേരം നോക്കി നിന്നു…പിന്നെ വീട്ടിലെത്തുന്നത് വരെ അവരുടെ കൂടെ കൂടി നടക്കുമായിരുന്നു ….
വീട്ടിലെത്തിയാലൊ ചെണ്ടയുടെ പെരുക്കിനനുസരിച്ച് വായ്പാട്ടിൻെ താളവും മുറുകുമ്പോൾ ‘വേടൻ ‘വീട്ടിലെ കുട്ടികളുടെ മുഖത്ത് നോക്കി നാണം കുണുങ്ങി ചിരിക്കുന്നുണ്ടാവും….
രണ്ട് പാത്രങ്ങളിൽ കലക്കി വച്ചിരിക്കുന്ന ചുവപ്പും, കറുപ്പും നിറത്തിലുളള ഗുരുസി …
വീട്ടിലെ മുതിർന്നവരെയും , കുട്ടികളെയും ഉഴിഞ്ഞ ശേഷം ചുവന്ന വെളളം വീടിൻെ തെക്കു ഭാഗത്തും , കറുപ്പ് വടക്കു ഭാഗത്തുമായി ഒഴിക്കുന്നു…
അതിനുശേഷം എല്ലാവർക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും , അരിയും , നെല്ലും വാങ്ങി അടുത്ത വീട്ടിലേക്ക് ലക്ഷൃമായി നടന്നകലുമ്പോൾ കുട്ടികളോട് ചിരിച്ചു കൈവീശി കാണിക്കുന്ന കുട്ടി വേടനെ മനസ്സിൽ നിന്നും ഒരിക്കലും പറിച്ചെടുത്ത് ദൂരെ കളയുവാൻ കഴിയുകയില്ലെന്നു കരുതട്ടേ ….
അനൃമായി കൊണ്ടിരിക്കുന്ന ഈ കലാരൂപം ഒരുനാൾ ഒാർമ്മകൾ മാത്രമാവും…..

.AanandMyL

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: