സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കണ്ണൂര്‍ ചാലാട് പ്രവര്‍ത്തിക്കുന്ന ഡ്രീംസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക്കെയർ ടേക്കറുടെ ക്രൂരമര്‍ദ്ദനം

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കണ്ണൂര്‍ ചാലാട് പ്രവര്‍ത്തിക്കുന്ന ഡ്രീംസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കെയർ

ടേക്കറുടെ ക്രൂരമര്‍ദ്ദനം. കൂത്തുപറമ്പ് കുറ്റിക്കാട് സ്വദേശികളായ എട്ടും, പതിനൊന്നും വയസ്സുള്ള സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു. രക്ഷിതാക്കള്‍ കണ്ണൂർ ടൗൺ സ്റ്റേഷനിലും, ചൈല്‍ഡ് ലൈനിനും പരാതി നല്‍കി .കെയർ ടേക്കർ സജിത്തിനെതിരെ ടൗൺ പോലീസ് കേസെടുത്തു, കൂത്തുപറമ്പിനടുത്ത കുറ്റിക്കാട് വാടകക്ക് താമസിക്കുന്ന മണിബ സുന്ദരി ദമ്പതികളുടെ മക്കളാണ് ഹോസ്റ്റലില്‍ കെയർടേക്കർ സജിത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായത്.

പഴയ സാധനങ്ങള്‍ പൊറുക്കി വില്‍പ്പന നടത്തുന്ന ദമ്പതികള്‍ വാടക വീട്ടില്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ചാലാടുള്ള ഹോസ്റ്റലില്‍ കുട്ടികളെ നിര്‍ത്തിയിരുന്നത്. ചാലാട് ഗവ യു പി സ്‌ക്കൂളില്‍ ആറും, മൂന്നും ക്ലാസുകളിലാണ് സഹോദരങ്ങളായ കുട്ടികള്‍ പഠിച്ചു വന്നിരുന്നത്. മൂന്നാം ക്ലാസുകാരനാണ് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുള്ളത്. പുറത്തും, കഴുത്തിനുമടക്കം സാരമായി പരുക്കേറ്റ ബാലന്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ചൂരലും, വയറും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്നാണ് കുട്ടികള്‍ പറയുന്നത്. അനുജനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട മൂത്ത സഹോദരന്‍ പേടി കാരണം ഒരാഴ്ച്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്‍ ആശുപത്രിയിലായ വിവരമറിഞ്ഞ് രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് ക്രൂരമായ മര്‍ദ്ദനം നടന്ന വിവരമറിയുന്നത്. മക്കള്‍ ഹോസ്റ്റലില്‍ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ മനസ്സിലാക്കിയ രക്ഷിതാക്കള്‍ കുട്ടികളെ ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. സ്‌ക്കൂള്‍ പഠനം പോലും ഉപേക്ഷിച്ചാണിപ്പോള്‍ ഇരു കുട്ടികളും വീട്ടില്‍ കഴിയുന്നത്. മര്‍ദ്ദനം സംബന്ധിച്ച് രക്ഷിതാക്കളുടെ പരാതിയിൽ ടൗൺ പോലീസ് കെയർ ടേക്കർ സജിത്തിനെതിരെ കേസെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: