കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നിയാസിനെ ദുബായില്‍ കാണാതായിട്ട് 15 ദിവസം പത്ത് ദിവസം മുമ്പുണ്ടായ അപകടത്തില്‍ മരണപ്പെട്ടുവെന്ന് സിസിടിവി ദൃശ്യങ്ങള്‍

ഉരുവച്ചാല്‍; കരേറ്റ പൊരുന്നലില്‍ കുഞ്ഞികണ്ണോത്ത് വീട്ടില്‍ മംഗലാട്ട്

നിയാസ് (22) ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചതായി കണ്ടെത്തി. കഴിഞ്ഞ മാസം 29 മുതല്‍ കാണാതായതോടെ ബന്ധുക്കള്‍ ദുബായ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 29നു ദുബായില്‍ ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചപ്പോഴാണു മരണം സ്ഥിരീകരിച്ചത്. തുടര്‍ന്നു മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തി. ദിവസവും വീട്ടിലേക്കും സുഹൃത്തുക്കളെയും ഫോൺ വിളിക്കാറുള്ള നിയാസിനെക്കുറിച്ചു പത്തു ദിവസത്തോളം ഒരു വിവരവുമില്ലാതായതോടെയാണ് ദുബായിൽ ജോലി ചെയ്യുന്ന സഹോദരൻ നിഷാദിനെ നാട്ടിൽനിന്ന് വിവരം അറിയിച്ചത് തുടർന്ന് ദുബായിലെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അന്ന്വേഷിച്ചെങ്കിക്കും കണ്ടെത്താനായില്ല നിയസിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയതോടെയാണ്‌ വാഹനാപകടങ്ങളുടെ ദൃശ്യങ്ങളും മോർച്ചറിയിലെ മൃതദേഹങ്ങളും പരിശോധിച്ചത്. എട്ടു മാസം മുമ്പാണ് നിയാസ് നാട്ടിൽ വന്നു പോയത്. കുവൈറ്റിലായിരുന്ന നാസറിന്റെയും പരേതയായ സൈനബയുടെയും മകനാണ്. റസ്മിനയാണ് സഹോദരി

കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: