ഫിഫ വളണ്ടിയർ പി. കെ. നൗഷാദ് മാസ്റ്റർക്ക് സ്വീകരണം നൽകി

സന്ദർശനാർഥം ദോഹയിൽ എത്തിയ ഫിഫ ഒഫീഷ്യൽ വളണ്ടിയറും, പെരിങ്ങത്തൂർ എൻ. എ. എം. ഹയർ

സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനുമായ പി. കെ. നൗഷാദ് മാസ്റ്റർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാട്ടുകാർ ചേർന്ന് സ്വീകരണം നൽകി.

റഷ്യയിൽ വേൾഡ് കപ്പ് മത്സരങ്ങളിൽ വളണ്ടിയർ ആയി സേവനമനുഷ്ഠിച്ച ശേഷമാണു നൗഷാദ് മാസ്റ്റർ ഖത്തറിൽ എത്തിയത്. 2014 ൽ ബ്രസീലിലും, 2010 ൽ ദക്ഷിണാഫ്രിക്കയിലും, ഇന്ത്യയിൽ നടന്ന അണ്ടർ 17 വേൾഡ് കപ്പിലും വളണ്ടിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ. എസ്. എൽ. മത്സരങ്ങളുടെ ഓപ്പറേഷൻസ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

സൗദിയ ഗ്രൂപ്പ് ചെയര്മാന് എൻ. കെ. മുസ്തഫ, കെ. എം. സി. സി. കണ്ണൂർ ജില്ലാ ട്രഷറർ പി. പി. ഫഹദ്, കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി അക്ബർ കുന്നോത്ത്,റഹൂഫ് തങ്ങൾ, ഇക്ബാൽ നെല്ലിക്ക, ടി. ടി. സലീം, ബഷീർ സഫ,എൻ. എ. എം. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥികളായ ആസിഫ് വി. വി., നജീബ് മർവ, അനസ് കെ. സി. തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: