മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു; 130 അടിയിലേക്ക്‌

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലേക്ക്. തിങ്കളാഴ്ച രാവിലെ

ആറിന് ജലനിരപ്പ് 129.20 അടിയായി. അണക്കെട്ട് പ്രദേശത്ത് 84 മില്ലീമീറ്ററും തേക്കടിയിൽ 65 എംഎംഉം മഴ പെയ്തു.

തമിഴ്നാട് സെക്കൻഡിൽ കൊണ്ടു പോകുന്ന വെള്ളം 1800 ഘന അടി ആയി ഉയർത്തി.അണക്കെട്ടിലേക്ക് സെക്കൻഡിൽ 5653 ഘന അടി വെള്ളം ഒഴുകി എത്തുന്നുണ്ട്.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടകയാണ്. പുലർച്ചെ കനത്ത മഴ പെയ്തു മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: