കണ്ണൂർ കല്ലിക്കോടൻ കാവിനു മുന്നിലെ ആൽമരം കടപുഴകി കാവ് തകർന്നു
കണ്ണൂർ ടൗണിനടുത്തുള്ള കല്ലിക്കോടൻ കാവിനു മുന്നിലുള്ള വൻ ആൽമരം ഇന്നലെ വൈകുന്നേരം 6.30നുണ്ടായ
ശക്തമായ കാറ്റിലും മഴയിലും കടപുഴകിവീണു ആർക്കും അപകടമൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല കാവ് പൂർണ്ണമായും നിലംപൊത്താറായ നിലയിൽ ചരിഞ്ഞ നിലയിലാണുള്ളത് മുൻവശത്തുള്ള കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് അതുവഴിയുള്ള വാഹന ഗതാഗതവും വൈദ്യുതിയും പൂർണ്ണമായും തടസ്സപ്പെട്ടു
ഈ സമയമായും മരം മുറിച്ചുനീക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടില്ല