എസ്എഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്എഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു.
എസ്എഫ്ഐ ലോക്കല് സെക്രട്ടറി

എസ്.എസ്.വിഷ്ണുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില് എസ്ഡിപിഐ പ്രവര്ത്തകരെന്ന് സിപിഎം ആരോപിച്ചു. അരീക്കുളം എസ്‌എഫ്‌ഐ ലോക്കല്‍ സെക്രട്ടറി എസ് വിഷ്ണുവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.

അഭിമന്യു വധത്തെ തുടര്‍ന്ന് സ്ഥലത്ത് സിപിഎം-എസ്ഡിപിഐ വാക്കുതര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് ആരോപണം. വീടിനുമുന്നില്‍വച്ച്‌ മുളകുപൊടി എറിഞ്ഞശേഷമാണ് വെട്ടിയത്.

പരുക്കേറ്റ വിഷ്ണുവിനെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ നിയോഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: