സർ സയ്യിദ് കോളേജ് 1994 – 97 ഡിഗ്രി ബാച്ച് “കഹാനിയ” മൊമെന്റ്സ് മീറ്റ്സ് മെമ്മോറീസ് ഗ്രാന്റ് അലുമ്നി മീറ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

തളിപ്പറമ്പ: സർ സയ്യിദ് കോളേജ് 1994 – 97 ഡിഗ്രി ബാച്ചിന്റെ ആഭിമുഖ്യത്തിൽ 2023 ജൂലൈ 8 ശനിയാഴ്ച്ച, സർ സയ്യിദ് കോളേജിൽ വെച്ച് നടത്തുന്ന “കഹാനിയ” മൊമെന്റ്സ് മീറ്റ്സ് മെമ്മോറീസ് എന്ന ഗ്രാന്റ് അലുമ്നി മീറ്റിന്റെ പോസ്റ്റർ പ്രകാശനം സർ സയ്യിദ് കോളേജ് പൂർവവിദ്യാർഥിയും മുൻ വ്യവസായവകുപ്പ് മന്ത്രിയുമായിരുന്ന കുഞ്ഞാലിക്കുട്ടി മുൻ പ്രിൻസിപ്പൽ സലിം സാറിനു നൽകി നിർവ്വഹിച്ചു. ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ അഡ്വ. അബ്ദുൽ റസാഖ് കെ വി, കൺവീനർ മുഹമ്മദ് കാട്ടിൽ, ട്രഷറർ അലിക്കുഞ്ഞി പി പി, ചീഫ് കോർഡിനേറ്റർമാരായ ഷെഫീക്ക്, മനോജ് കെ, സക്കറിയ അഴീക്കോടൻ, ബാലമുരളികൃഷണ തുടങ്ങിയവർ പങ്കെടുത്തു.