പാനൂർ എലാങ്കോട്ട് തെരുവുനായ്ക്കൾ കോഴിക്കൂടിൽ കയറി 18 കോഴികളെ കൊന്നു

0

പാനൂർ : കോഴിക്കൂട്ടിൽ കയറി തെരുവുനായ്ക്കൾ 18 കോഴികളെ കൊന്നു. സെന്റർ എലാങ്കോട്ടെ വാഴയിൽ പീടികയിൽ വി.പി.ദാവൂദിന്റെ വീട്ടിലെ വളർത്തുകോഴികളെയാണ് നായ്ക്കൂട്ടം കൊന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.അഞ്ചിലധികം നായകൾ കൂട്ടിൽ കയറി കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു. ആറെണ്ണം മൃതപ്രായമായ സ്ഥിതിയിലാണ്. 40-ഓളം കോഴികൾ കൂട്ടിലുണ്ടായിരുന്നു. കൺമുന്നിൽ വെച്ചായിരുന്ന ആക്രമണമെങ്കിലും ഒന്നുംചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് ദാവൂദ്‌ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: