പയ്യാവൂരില്‍ കാല്‍നട യാത്രക്കാരന് ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റു

കണ്ണൂര്‍: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് ബാലകൃഷ്ണനെ ഇടിച്ചത്. ബസ് പയ്യാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.