ഇന്‍കംടാക്‌സ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പ്രതിഷേധം

പ്രതിപക്ഷ പ്രവർത്തനം തടസപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു: അഡ്വ. സണ്ണി ജോസഫ്

കണ്ണൂര്‍: പ്രതിപക്ഷകക്ഷി നേതാക്കളെ കേസില്‍ കുടുക്കി രാഷ്ട്രീയ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിന് അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന് അഡ്വ. സണ്ണിജോസഫ് എം എല്‍ എ. നെഹ്‌റു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചും രാഹുല്‍ഗാന്ധിയെ വിളിച്ചു വരുത്തി അപമാനിക്കുന്ന എന്‍ഫോഴ്‌സ് മെന്റ് നടപടിയില്‍ പ്രതിഷേധിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇന്‍കംടാക്‌സ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന ബിജെപി സര്‍ക്കാരിന്റെ മോഹം നടക്കാന്‍ പോകുന്നില്ല. ശക്തമായ പ്രതിരോധം കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ രാഹുല്‍ഗാന്ധിയെ പിന്തുടര്‍ന്ന എംപിമാരെയും കോണ്‍ഗ്രസ് നേതാക്കളെയും ക്രൂരമായാണ് പോലീസിനെ ഉപയോഗിച്ച് നേരിട്ടത്. എന്നാല്‍ പോലിസിനെ ഉപയോഗിച്ചാലൊന്നും കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുവാന്‍ തീരുമാനിച്ച പ്രക്ഷോഭം സമരം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ് അധ്യക്ഷതവഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി,മേയര്‍ അഡ്വ. ടി ഒ മോഹനന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു,വി എ നാരായണൻ ,സജീവ് മാറോളി ,ടി ജയകൃഷ്ണൻ ,കെ സി ഗണേശൻ എന്നിവര്‍ സംസാരിച്ചു. ഉപരോധ സമരത്തിന് കെ സി മുഹമ്മദ് ഫൈസല്‍,കെ പ്രമോദ്, എന്‍ പി ശ്രീധരന്‍,എം പി ഉണ്ണികൃഷ്ണൻ ,സി ടി ഗിരിജ, ഡോ: ജോസ് ജോര്‍ജ് പ്ലാത്തോട്ടം, ഡോ. കെ വി ഫിലോമിന ടീ ച്ചര്‍, രജനി രമാനന്ദ്, സുധീപ് ജെയിംസ്, പി മുഹമ്മദ് ഷമ്മാസ്, എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: