കതിരൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ശതാബ്ദി നിറവിൽ; ഉദ്ഘാടനം 20ന്


കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ നൂറാം വാർഷികാഘോഷത്തിന് ജൂൺ 20 തിങ്കളാഴ്ച തിരിതെളിയും. വൈകീട്ട് അഞ്ചിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശതാബ്ദി ആഘോഷ ഉദ്ഘാടനം നിർവ്വഹിക്കും. സ്‌കൂൾ എൻഎസ്എസ് യൂണിറ്റും കതിരൂർ ടൗൺ ലയൺസ് ക്ലബും ചേർന്ന് പൂർത്തീകരിച്ച സ്നേഹക്കൂടിന്റെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിക്കും. എഎൻ ഷംസീർ എംഎൽഎ അധ്യക്ഷനാവും.അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട അടൽടിങ്കറിംഗ് ലാബ്, ജൈവ വൈവിധ്യ പാർക്ക്, പൂമ്പാറ്റകളുടെ പറുദീസ, മത്സ്യകൃഷി തുടങ്ങിയവ സ്‌കൂളിന്റെ പ്രത്യേകതകളാണ്. രണ്ടായിരത്തി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ നൂറിലേറെ അധ്യാപക-അനധ്യാപകരുമുണ്ട്.ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് പല പോരാട്ടങ്ങളുടെയും കേന്ദ്രമായി സ്‌കൂൾ മാറിയിരുന്നു. ഒരുകാലത്ത് തലശ്ശേരിക്കും കുടകിനും ഇടയിലുള്ള ഏക ഹൈസ്‌കൂളായിരുന്നു കതിരൂർ. ദൂരദിക്കുകളിൽ നിന്നടക്കം വിദ്യാർത്ഥികൾ കതിരൂരിലെത്തി താമസിച്ച് പഠിച്ചിരുന്നു. ഡിസംബറിൽ നടക്കുന്ന കതിരൂർ ഫെസ്റ്റോടെ ശതാബ്ദി ആഘോഷം സമാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: