സൗജന്യ സ്ത്രീരോഗ ചികിത്സാ ക്യാമ്പ് 19-ന്

തലശ്ശേരി: തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ സ്ത്രീരോഗചികിത്സയ്ക്കായി 19-ന് സൗജന്യ ക്യാമ്പ് നടത്തും. രാവിലെ 10 മുതൽ ഒന്നുവരെയാണ് ക്യാമ്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പരിശോധന സൗജന്യമാണ്. കൂടാതെ, ലാബ് പരിശോധനയ്ക്ക് 10 ശതമാനംവരെ ഇളവും നൽകും. ആർത്തവ ക്രമക്കേടുകൾ, പി.സി.ഒ.ഡി., അമിത രക്തസ്രാവം തുടങ്ങിയവയുള്ളവർക്കായാണ് ക്യാമ്പ്. ഡോക്ടർമാരായ വേണുഗോപാൽ, അമ്മു തോമസ്, മിനി ബാലകൃഷ്ണൻ, രാധിക നമ്പ്യാർ, സിനി എന്നിവർ നേതൃത്വം നൽകും. രജിസ്ട്രേഷന് ഫോൺ: 0490 2325925, 9400625923.