നഗരസഭയിൽ ടി പി ആർ ഉയർന്നുതന്നെ – ഇരിട്ടി നഗരം തുറക്കുന്നത് ഭാഗികമായി മാത്രം

0

ഇരിട്ടി : സംസ്ഥാനത്ത് ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇരിട്ടി നഗരം ഇന്ന് മുതൽ തുറക്കുന്നത് ഭാഗികമായി മാത്രമായിരിക്കും. നഗരസഭാ പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നതിനാലാണ് ഇത്. ബുധനാഴ്ച് ചേർന്ന നഗരസഭാ സേഫ്റ്റി കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകുന്നേരം ഏഴുവരെയായിരിക്കും . അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന കടകൾ ( പലചരക്ക്, പഴം പച്ചക്കറി, പാലും പാൽ ഉത്പന്നങ്ങളും, മത്സ്യം, മാംസം, ബേക്കറി, റേഷൻ കട, കാലിത്തീറ്റ കട ) അനുവദിച്ച സമയം പാലിച്ച് എല്ലാദിവസവും പ്രവർത്തിക്കാവുന്നതാണ്. സർക്കാർ അനുമതി നൽകിയിട്ടുള്ള മറ്റു സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാർസൽ സർവീസിനും ഹോം ഡെലിവറിക്കും മാത്രമാണ് അനുമതി.
സ്ഥാപന നടത്തിപ്പുകാരും തൊഴിലാളികളും നിർബന്ധമായും കോവിഡ് പരിശോധന നടത്തി രോഗബാധിതരല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ആന്റിജൻ – ആർ ടി പി സി ആർ പരിശോധനകളിൽ പങ്കെടുത്ത് രോഗവ്യാപന നിരക്ക് കുറച്ചു കൊണ്ടുവരുന്നതിന് സ്ഥാപന നടത്തിപ്പുകാരും തൊഴിലാളികളും സഹകരിക്കേണ്ടതാണ്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഇരിട്ടി ഹൈസ്‌കൂളിൽ വെച്ച് കോവിഡ് രോഗനിർണയ ടെസ്റ്റുകൾ നടക്കുന്നുണ്ട്. ഇതിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താൻ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും ശ്രദ്ധ ചെലുത്തേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ വരുത്തുന്ന ഇളവുകൾ ഇരിട്ടി നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും ബാധകമായിരി ക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading