ലോകകപ്പില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച്‌ ഇന്ത്യ

ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35-ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ 35 ഓവറില്‍ ആറിന് 166 റണ്‍സായിരുന്നു പാകിസ്ഥാന്. ജയിക്കാന്‍ അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ വന്നു. എന്നാല്‍ 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്ഥാന് സാധിച്ചുള്ളൂ.337 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പാകിസ്ഥാന് ആദ്യം തന്നെ അടിതെറ്റി. ടോസ് ആദ്യം തന്നെ നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ (140) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിരുന്നു. ഇന്ത്യയുടെ സ്കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു.പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കുമ്പോഴാണ് മഴ എത്തിയത്.രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ കൃത്യതയാര്‍ന്ന ബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയം നല്‍കിയത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കാഡ് ഇന്ത്യ കാത്തു സൂക്ഷിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: