ഇരിട്ടി :കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾ പൊട്ടലിലും മലവെള്ളപാച്ചലിലും പെട്ട് കാണാതായ തെന്ന് കരുതുന്ന വൃദ്ധന്റെ ജഡം കണ്ടെത്തി

ഇരിട്ടി :കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾ പൊട്ടലിലും മലവെള്ളപാച്ചലിലും പെട്ട് കാണാതായ

തെന്ന് കരുതുന്ന വൃദ്ധന്റെ ജഡം കണ്ടെത്തി .കച്ചേരിക്കടവ് മുടിക്കയത്തെ കുന്നേൽ ചാണ്ടി (70) യുടെ മൃതദേഹമാണ് കണ്ടെത്തിയത് . കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ബാരാ പോൾ പുഴയുടെ കരയിലാണ് ജഡം കണ്ടെത്തിയത്. ഇയാൾ വനാതിർത്തിയിലെ വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു. ഇയാളെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാത്തതിനെ തുടർന്നുള്ള അന്വേഷണ ത്തിലാണ് വീടിനു കുറച്ചകലെയായി ജീർണിച്ച നിലയിലുള്ള ജഡം കണ്ടെത്തിയത്. ബാരാ പോൾ പുഴയും സമീപത്താണ്. സംഭവത്തെ തുടർന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: