കവർച്ചക്കെത്തിയ കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടു പേരെ വാഹന പരിശോധനക്കിടെ പെരിങ്ങോം പോലീസ് പിടികൂടി

പയ്യാവൂർ: കവർച്ചക്കെത്തിയ കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടു പേരെ വാഹന പരിശോധനക്കിടെ പെരിങ്ങോം

പോലീസ് പിടികൂടി നിരവധി മോഷണ കേസിലെ പ്രതി പയ്യാവൂരിലെ പടു വിലാൻ വീട്ടിൽ പ്രശാന്ത് (32), കുടിയാന്മല സ്വദേശി വാളയങ്കൽ വിപിൻ കുര്യൻ (24) എന്നിവരെയാണ് കുറ്റൂർ ജംഗ്ഷനിൽ വാഹന പരിശോധനക്കിടെ പെരിങ്ങോം എസ്.ഐ.എം ‘ സജിത്, എ.എസ്.ഐമാരായ മനോജ് കാനായി, ബാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ചന്ദ്രൻ ,സിവിൽ പോലീസ് ഓഫീസർ അനിൽ കുന്നരു എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്. ഈ മാസം 8 ന് രാത്രി കുറ്റൂർ വെള്ളരിയാനത്തെ ക്രിസ്ത്യൻ പള്ളിക്ക് മുന്നിലെ ഗ്രോട്ടോക്ക് സമീപം സ്ഥാപിച്ച ഭണ്ഡാരം തകർത്ത് പണം കവർന്നിരുന്നു മഴക്കോട്ട് ധരിച്ച രണ്ടു പേർ ഭണ്ഡാരം തകർത്ത് പണം കവരുന്നത് പള്ളിയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. കേസന്വേഷണത്തിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തെ സംശയം തോന്നി പരിശോധിച്ചപ്പോൾ ബൈക്കിൽ തൂക്കിയ ബിഗ് ഷോപ്പറിൽ കമ്പി പാര, മങ്കി കാപ്, മുഖം മൂടി, സോക്ക്സ് എന്നിവ കണ്ടെത്തിയ പോലീസ് സംഘം രണ്ടു പേരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പ്രദേശത്ത് വലിയ ഒരു കവർച്ച ശ്രമംപോലീസ് പൊളിച്ചു കൊടുത്തത്.നിരവധി മോഷണ കേസിലെ പ്രതിയായ പ്രശാന്തിന് പെരിങ്ങോം, പയ്യാവൂർ, തളിപ്പറമ്പ്,പരിയാരം, ശ്രീകണ്ഠാപുരം, ആലക്കോട് എന്നിവിടങ്ങളിൽ കേസ് നിലവിലുണ്ട്. വി പിൻ കുര്യന് ചെറുപുഴ സ്റ്റേഷനിൽ പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസും കുടിയാന്മല മോഷണ കേസും നിലവിലുണ്ട്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: